Sunday, November 1, 2009

പണിക്കരുടെ ചികിത്സ!

ഗുപ്തന്‍ said...

That person's privacy?

എന്തര് ഗുപ്താ പറേണത്... കുടിയന് എന്ത് പ്രൈവസി?
മദ്യപാനം സാർവ്വലൌകീകമായ ഒരു ശീലമാണ്. ഭാരതത്തിൽ മദ്യപാനം പൌരാണിക കാലം മുതൽ ഉണ്ടായിരുന്നു. അപ്പോ പിന്നെ പൌരാണികമായ ഒരു ശീലത്തിന്റെ വക്താവായ ഒരു കുടിയന് എന്ത് പ്രൈവസി..

നിർമ്മദന്മാർ എന്ന വിഭാഗത്തിൽ‌പ്പെടുന്ന മിതമായ മദ്യപാനികളുടെ ഇടത് തോളിലെ ഉളുക്കൽ വീഡിയോ ആക്കി എന്റെ സ്വന്തം ബ്ലോഗിലിടുന്നത് എന്ത് എത്തിക്സിനു നിരക്കാത്തതാടേയ്....?

അന്നരസം വിദഗ്ദ്ധം എന്ന് വെച്ച് ഇവനൊക്കെ വിധിപ്രകാരം ഞാൻ മദ്യം തന്നെ വാങ്ങി കൊടുക്കണോ?

സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക്‌ ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ്‌ കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല.

ഹാ ഗുപ്താ, എന്ന് വെച്ച് ഇവന്റെയൊക്കെ ഉളുക്ക് മാറ്റാൻ ഞാൻ മെനക്കെടണോ? അതേക്കാൾ എത്രേ എളുപ്പമാടേ.....അവന്റെ അഭ്യാസങ്ങളുടെ വീഡിയോ മൊബൈലിൽ എടുത്ത് എന്റെ സ്വന്തം ബ്ലോഗിൽ പോസ്റ്റുന്നത്? ആരേടെ ചോദിക്കാനുണ്ട് ഗുപ്താ..?

മാതളപ്പഴം, മുന്തിരിപ്പഴം, ഈന്തപ്പഴം, നാരങ്ങാ എന്നിവയുടെ ചാറെടുത്ത് തണുപ്പിച്ച് പഞ്ചസാരയും മലർപ്പൊടിയും ചേർത്ത് കുടിപ്പിച്ച് ഇവനെയൊക്കെ ചികിത്സിപ്പിക്കാൻ ഞാനാര്?

കാലത്തു കുടിച്ചത്‌ അല്‍പം കൂടിപ്പോയതാ സാരമില്ല....ഇവനെയൊക്കെ ചികിത്സിക്കലാണോ എന്റെ പണീ..?

എന്റെ ഗുപ്താ എവിടെ നിന്നോ കള്ളടിച്ചു പൂസായി എത്തിയ അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്കല്ല സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഇപ്പോഴറിയില്ല.
പിന്നാ ഈ പടം കണ്ട്‌ ഇനി വേറെ ആരെങ്കിലും അറിയുന്നത്‌....അതോണ്ട് നീ ചുമ്മാ ഇരി എന്റെ ഗുപ്താ , അവന്റെ ഒരു പ്രൈവസി...

ഇത്രയും പണിക്കർ ഉവാച....

കാലമാടന്റെ പ്രശ്നം അതല്ല.....പണിക്കരുടെ വീഡിയോയിൽ കണ്ടത് എന്നെയാണ്....

സുഹൃത്തുക്കളെ....ഞാനിത്തിരി ഫിറ്റായി പോയി....കെട്ടിറങ്ങാൻ മറ്റ് വഴിയില്ലാണ്ട് വളരെ പ്രയാസപ്പെട്ട് വാളും പരിചയും അടക്കമാ ഞാൻ നിവൃത്തിയില്ലാതെ പണിക്കർ എന്ന ഡോക്റ്ററെ കാണാൻ പോയത്....ചികിത്സതേടിയാണ് ഞാൻ ഡോക്റ്ററുടെ അടുത്ത് എത്തിയത്....അവിടെ നടന്നത്...!!!!

പിറ്റെ ദിവസം എന്റെ മകൾ പറഞ്ഞാ അറിയുന്നത്...

ഞാനൊരു കുടിയനാണെങ്കിലും മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ടേ.....അവൾ കമ്പൂട്ടറിൽ വല്യ പഠിത്തമുള്ള ആളാ(ആരെടേയാ മോൾ, എന്റേതല്ലയോ) അവളാ പറഞ്ഞത് ദേ അച്ഛാ അച്ചന്റെ വീഡിയോ ബ്ലോഗിൽ ......

എന്റെ ഡോക്റ്ററേ....ഇയാളൊരു പുലി തന്നെ , ഞാനൊരു കുടിയനായതോണ്ടാണോ ഡോക്റ്ററെ എന്റെ വീഡിയോ പിടിച്ച് ബ്ലോഗിലിട്ട് ഞെളിയുന്നത്?

ഞാനൊരു രോഗിയായാണ് അങ്ങയുടെ അടുക്കൽ ചികിത്സതേടി എത്തിയത്....കഷ്ടം...എന്റെ അബോധാവസ്ഥയിലെ ചിത്രീകരണം നടത്തി ബ്ലോഗിലിട്ട് എത്തിക്സിനു ന്യായീകരണം പറയുന്ന ഇങ്ങോർക്ക് നെല്ലിക്കാ തളം ഞാൻ വാഗ്ദാനം ചെയ്യുന്നു....വന്ന് ആവോളം കുടിക്കാം.....ഞാനാരോടും പറയുകയും ഇല്ല വീഡിയോ പിടിച്ച് ബ്ലോഗിലിടുകയും ഇല്ല..പ്ഫ..ഫ....ഫാ....ഫാ‍ാ‍ാ....പണിക്കരേ...............

3 comments:

കാലമാടന്‍ said...

പണിക്കരുടെ മുന്നിൽ എന്ത് എത്തിക്സാടേയ്...:):):)

Sabu Kottotty said...

:)...!

Areekkodan | അരീക്കോടന്‍ said...

);