ഗുപ്തന്‍ said...
That person's privacy?
എന്തര് ഗുപ്താ പറേണത്... കുടിയന് എന്ത് പ്രൈവസി?
മദ്യപാനം സാർവ്വലൌകീകമായ ഒരു ശീലമാണ്. ഭാരതത്തിൽ മദ്യപാനം പൌരാണിക കാലം മുതൽ ഉണ്ടായിരുന്നു. അപ്പോ പിന്നെ പൌരാണികമായ ഒരു ശീലത്തിന്റെ വക്താവായ ഒരു കുടിയന് എന്ത് പ്രൈവസി..
നിർമ്മദന്മാർ എന്ന വിഭാഗത്തിൽപ്പെടുന്ന മിതമായ മദ്യപാനികളുടെ ഇടത് തോളിലെ ഉളുക്കൽ വീഡിയോ ആക്കി എന്റെ സ്വന്തം ബ്ലോഗിലിടുന്നത് എന്ത് എത്തിക്സിനു നിരക്കാത്തതാടേയ്....?
അന്നരസം വിദഗ്ദ്ധം എന്ന് വെച്ച് ഇവനൊക്കെ വിധിപ്രകാരം ഞാൻ മദ്യം തന്നെ വാങ്ങി കൊടുക്കണോ?
സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക് ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ് കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല.
ഹാ ഗുപ്താ, എന്ന് വെച്ച് ഇവന്റെയൊക്കെ ഉളുക്ക് മാറ്റാൻ ഞാൻ മെനക്കെടണോ? അതേക്കാൾ എത്രേ എളുപ്പമാടേ.....അവന്റെ അഭ്യാസങ്ങളുടെ വീഡിയോ മൊബൈലിൽ എടുത്ത് എന്റെ സ്വന്തം ബ്ലോഗിൽ പോസ്റ്റുന്നത്? ആരേടെ ചോദിക്കാനുണ്ട് ഗുപ്താ..?
മാതളപ്പഴം, മുന്തിരിപ്പഴം, ഈന്തപ്പഴം, നാരങ്ങാ എന്നിവയുടെ ചാറെടുത്ത് തണുപ്പിച്ച് പഞ്ചസാരയും മലർപ്പൊടിയും ചേർത്ത് കുടിപ്പിച്ച് ഇവനെയൊക്കെ ചികിത്സിപ്പിക്കാൻ ഞാനാര്?
കാലത്തു കുടിച്ചത് അല്‍പം കൂടിപ്പോയതാ സാരമില്ല....ഇവനെയൊക്കെ ചികിത്സിക്കലാണോ എന്റെ പണീ..?
എന്റെ ഗുപ്താ എവിടെ നിന്നോ കള്ളടിച്ചു പൂസായി എത്തിയ അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്കല്ല സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഇപ്പോഴറിയില്ല.
പിന്നാ ഈ പടം കണ്ട് ഇനി വേറെ ആരെങ്കിലും അറിയുന്നത്....അതോണ്ട് നീ ചുമ്മാ ഇരി എന്റെ ഗുപ്താ , അവന്റെ ഒരു പ്രൈവസി...
ഇത്രയും പണിക്കർ ഉവാച....
കാലമാടന്റെ പ്രശ്നം അതല്ല.....പണിക്കരുടെ വീഡിയോയിൽ കണ്ടത് എന്നെയാണ്....
സുഹൃത്തുക്കളെ....ഞാനിത്തിരി ഫിറ്റായി പോയി....കെട്ടിറങ്ങാൻ മറ്റ് വഴിയില്ലാണ്ട് വളരെ പ്രയാസപ്പെട്ട് വാളും പരിചയും അടക്കമാ ഞാൻ നിവൃത്തിയില്ലാതെ പണിക്കർ എന്ന ഡോക്റ്ററെ കാണാൻ പോയത്....ചികിത്സതേടിയാണ് ഞാൻ ഡോക്റ്ററുടെ അടുത്ത് എത്തിയത്....അവിടെ നടന്നത്...!!!!
പിറ്റെ ദിവസം എന്റെ മകൾ പറഞ്ഞാ അറിയുന്നത്...
ഞാനൊരു കുടിയനാണെങ്കിലും മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ടേ.....അവൾ കമ്പൂട്ടറിൽ വല്യ പഠിത്തമുള്ള ആളാ(ആരെടേയാ മോൾ, എന്റേതല്ലയോ) അവളാ പറഞ്ഞത് ദേ അച്ഛാ അച്ചന്റെ വീഡിയോ ബ്ലോഗിൽ ......
എന്റെ ഡോക്റ്ററേ....ഇയാളൊരു പുലി തന്നെ , ഞാനൊരു കുടിയനായതോണ്ടാണോ ഡോക്റ്ററെ എന്റെ വീഡിയോ പിടിച്ച് ബ്ലോഗിലിട്ട് ഞെളിയുന്നത്?
ഞാനൊരു രോഗിയായാണ് അങ്ങയുടെ അടുക്കൽ ചികിത്സതേടി എത്തിയത്....കഷ്ടം...എന്റെ അബോധാവസ്ഥയിലെ ചിത്രീകരണം നടത്തി ബ്ലോഗിലിട്ട് എത്തിക്സിനു ന്യായീകരണം പറയുന്ന ഇങ്ങോർക്ക് നെല്ലിക്കാ തളം ഞാൻ വാഗ്ദാനം ചെയ്യുന്നു....വന്ന് ആവോളം കുടിക്കാം.....ഞാനാരോടും പറയുകയും ഇല്ല വീഡിയോ പിടിച്ച് ബ്ലോഗിലിടുകയും ഇല്ല..പ്ഫ..ഫ....ഫാ....ഫാാാ....പണിക്കരേ...............
Sunday, November 1, 2009
Friday, October 30, 2009
ഇഞ്ചിക്കും ജട്ടിയോ ?
ബൂലോകം ജട്ടിയിൽ പിടിച്ചുള്ള കളി നിർത്തുന്ന ലക്ഷണമില്ലാ എന്ന് തോന്നുന്നു. ശോ എന്റെ ഒരു കാര്യം ഒടുക്കത്തെ സംശയങ്ങളാ എപ്പോഴും....
ആരോ ആർക്കോ ചീഞ്ഞ പിങ്ക് ചഡ്ഢി സമ്മാനമായി കൊടുക്കാൻ തീരുമാനിച്ചത്രെ....
ഇനീപോ അത് ജട്ടിയോ ചഡ്ഢിയോ ഷഡ്ഢിയോ ഷെഢിയോ ഒരു പിടിയുമില്ല...എന്തായാലും ഒരു കാര്യത്തിൽ സംശയം ആർക്കും ഇല്ല..ലതിന്റെ കളർ പിങ്കാണ്..ഹിയാ.....
കാലമാടന്റെ സംശയം അതല്ല..
ഒരു സ്ത്രീ വിരോധിക്കാണത്രെ പിങ്ക് ചഡ്ഢി സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്...അതും ചീഞ്ഞത്!
ചഡ്ഢീടെ സ്ഥാനത്ത് പാന്റീസല്ലെ കൊടുക്കേണ്ടത്, പ്രത്യേകിച്ചും സ്ത്രീ വിരോധിക്ക്?
ജഡ്ഡിക്കും പാന്റീസിനും തമ്മിൽ എന്തേലും വ്യത്യാസമുണ്ടോ?
ആ എനിക്കറിയില്ലേ....ഞാനുപയോഗിക്കുന്നത് (ചുരുക്കം ചില അവസരങ്ങളിൽ മാത്രം) കോവണമാണ്
അതുകൊണ്ട് തന്നെ ജഡ്ഡി പാന്റീസ് തുടങ്ങിയ സാധനങ്ങളെകുറിച്ച് ഒരു പിടിയും ഇല്ല
അറിവുള്ളവർ പറഞ്ഞു തരണം..പ്ലീസ്....
യഥാർത്ഥത്തിൽ സമ്മാനമായി കൊടുക്കാൻ ഉദ്ദേശിച്ചത് പാന്റിസ് ആണോ?
പറഞ്ഞ് വന്നപ്പോൾ അത് ചഡ്ഢിയായതാണോ?

Tuesday, September 1, 2009
വാമനദിനാശംസകൾ....

ബൂലോകത്തെ എല്ലാ പ്രജകൾക്കും
വാമനദിനാശംസകൾ......
കോവണം അഴിച്ച് വിറ്റിട്ടായാലും എന്റെ ദിനം നിങ്ങൾ ആഘോഷിക്കണം......
ആഘോഷങ്ങൾ പൊടിപൊടിക്കട്ടെ......
ആദിയിലും അന്തത്തിലും ഞാനുണ്ട്....
മാവേലി എനിക്കൊരു പ്രശ്നമില്ല....
എവനെയൊക്കെ എങ്ങനെ ഒതുക്കാമെന്ന് എനിക്ക് നല്ലോണം അറിയാം....
പ്രിയപ്പെട്ടവരെ എന്റെ ഒരു പൊത്തോം ഈ ഓണക്കാലത്ത് പ്രീപബ്ലിക്കേഷനിൽ ചുമ്മാ കൊടുക്കുന്നുണ്ട്...
വാങ്ങി വായിപ്പിൻ.....എന്റെ കിണ്ണാന്തരങ്ങൾ.....
വായിച്ച് ആർമ്മാദിക്കിൻ.....
ചോദിച്ച് വാങ്ങിപ്പീൻ..പൊത്തോത്തിന്റെ പേര് ഭഗം വിത് ഗീത....എന്തോന്ന് അദന്നെ ഭഗവത്ഗീത....
അതിലുള്ളത് മുഴുവൻ ഞാൻ പറഞ്ഞതാ....ഞാൻ പറയാത്തതായി അതിൽ ഒന്നും ഇല്ല....
കള്ളത്തിലും ചതിയിലും വീഴല്ല്..അനുകരണങ്ങളിൽ വ്രീളാഹൃദയരാകരുതേ...
അപ്പോ എല്ലാവർക്കും എന്റെ സ്വന്തം ദിനാശംസകൾ.....
കണ്ടാ..കണ്ടാ...എന്റെ പടം തന്നത് ഗൂഗിളാ...
Sunday, August 16, 2009
വെറുതെ ഒരു ഭാര്യ
സ്ത്രീയെ.....നിന്റെ നാളുകൾ എണ്ണപ്പെട്ടു!!
പുരുഷന്മാരെ സടകുടഞ്ഞ് എണീൽപ്പിച്ച് ഭാര്യയെ എങ്ങനെ വരുതിയിൽ നിർത്താമെന്ന് സമർത്ഥിക്കുന്ന ലേഖനം ഇവിടെ വായിക്കാം....!!
കുടുംബത്തിന്റെ കെട്ടുറപ്പിനും ഭദ്രതയ്ക്കും ഭാര്യ എന്ന സ്ത്രീ അനുഷ്ടിക്കേണ്ട നയപരമായ കാര്യങ്ങൾ ഭംഗിയായി വിവരിച്ചിരിക്കുന്നു ലേഖനത്തിൽ.
ധൂമപാനം, സോമപാനം, പെണ്ണുപിടി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച ഭർത്താവുള്ള സ്ത്രീകൾ പാലിക്കേണ്ട സാമാന്യ മര്യാദകളും ശുശ്രൂഷാ രീതികളും എടുത്ത് പറയേണ്ടത് തന്നെ!!
ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾ പൂർണ്ണമായും ഭാര്യ നിറവേറ്റി കൊടുക്കണം, ഇല്ലേൽ പുള്ളി കാമകലയിൽ വൈദഗ്ദ്യമുള്ള സെറ്റപ്പുകൾ തേടി മതിലുചാടാനുള്ള സാധ്യത വർദ്ധിക്കും!!
ഭാര്യയുടെ ചൂരും സുഖവും തൃപ്തി നൽകാതെ വരുമ്പോഴാണത്രെ പുരുഷ കേസരികൾ കന്നാമൂട് കുഞ്ഞിയേയും ആതിരപ്പള്ളി വത്സലയേയും കാപ്പിക്കാട്ട് മേരി തുടങ്ങിയ സകലകലാ വല്ലഭകളെയും തിരക്കി രാത്രീഞ്ചരന്മാരാവുന്നത്!!
ലേഖകന്റെ കണ്ടെത്തൽ ശരിയാണെന്ന് തോന്നുന്നു, ലോകസുന്ദരിയുടെ ഭർത്താവിന്റെ നോട്ടം പലപ്പോഴും കുനിഞ്ഞ് മുറ്റമടിക്കുന്ന വേലക്കാരിയിൽ പതിയാൻ കാരണം ഇതൊക്കെ തന്നെയായിരിക്കാം...:):):)
ഭാര്യയെന്ന സ്ത്രീയുടെ പെരുമാറ്റങ്ങൾ എങ്ങനെയായിരിക്കണം എന്ന് അക്കമിട്ട് പറയുന്ന പ്രസ്തുത ലേഖനത്തിൽ ഭർത്താവിന്റെ ഭാര്യയോടുള്ള സമീപനം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി പറഞ്ഞു കാണുന്നില്ല.
കടമകൾ ഭാര്യക്ക് മാത്രം, ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും അവൾ മാത്രം എന്ന തരത്തിൽ ഏകപക്ഷീയമായ കാഴ്ച്ചപ്പാടുകൾ ലേഖനത്തിൽ ഉടനീളമുണ്ട്.
അനുബന്ധം: ലേഖനം വായിച്ച് വട്ടായ ഒരു ഭർത്താവിനു ഡോക്ടർ വിധിച്ച മരുന്ന് - ‘വെറുതെ ഒരു ഭാര്യ‘ ദിവസം മൂന്ന് നേരം വച്ച് ഒരാഴ്ച്ച കാണുക!!!!

Saturday, August 1, 2009
മയ്യിത്തായി

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മയ്യിത്തായി.
“ നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവും ഭൂമിയില്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നതുമായ സന്ദര്‍ഭം ഓര്‍ക്കുക. ആളുകകള്‍ റാഞ്ചിക്കൊണ്ട് പോകുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. അങ്ങനെ അവന്‍ നിങ്ങള്‍ക്ക് (മദീനയില്‍) അഭയം നല്‍കി. തന്റെ സഹായം കൊണ്ട് നിങ്ങളെ ബലപ്പെടുത്തി. നല്ല സാധനങ്ങള്‍ നിങ്ങള്‍ക്ക് ആഹാരമായിത്തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയാണ്(ഇതെല്ലാം ചെയ്തത്).”
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികള്‍.....
Thursday, July 30, 2009
ദേ ബാര്‍ളിക്ക് വീണ്ടും തൂറാന്‍ മുട്ടുന്നു!!!
പാലാക്കാരന്‍ അച്ചായനു തൂറാന്‍ മുട്ടിയാല്‍ പിന്നെ ജനിച്ചിട്ട് ഇത്ര നാളും തൂറാത്തവന്റെ ആക്രാന്തമാണോ എന്റെ ഈശ്വായേ?
ഈയിടെ അച്ചായന് തൂറാന്‍ മുട്ടിയിട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ നേരങ്ങട്ട് വെച്ച് പിടിച്ചു, എവിടേക്കാ..ചെറായി കടപ്പുറത്തേക്ക്.....
കഷ്ടം എന്റെ മിശിഹായേ...നേരം പരപരാ വെളുക്കും മുന്നെ ഇത്തിരി തൂറാമെന്ന് കരുതി അച്ചായന്‍ മുക്കിയും മുരണ്ടും ആവത് കിണഞ്ഞ് പരിശ്രമിച്ചിട്ടും അതുണ്ടോ പോരുന്നു വഴിയേ?
നേരം വെളുത്താല്‍ ബൂലോകര്‍ കൂടും..പിന്നെ മീറ്റും നടക്കും...അതിനും മുന്നെ തീവ്രവാദികളുടേയോ ചാവേറുകളുടേയോ കയ്യില്‍ പെടാതെ ഒന്നു തൂറാന്‍ കഴിയണേ ഈശ്വായേ..അച്ചായന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു...
ദഹനക്കേടുള്ളവന്റെ പ്രാര്‍ത്ഥന ആര് കേള്‍ക്കാന്‍.....
വല്ല ഒലക്കേടെ മൂടും കഴിച്ചേച്ച് അത് പായസം പോലെ ദഹിച്ച് ഗുദാമിലൂടെ പോരണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ ഈശ്വാക്ക് എന്ത് ചെയ്യാന്‍ കഴിയും എന്റെ ഈശ്വായേ?
അച്ചായന്‍ മാനത്തേക്ക് നോക്കി...മഴപെയ്യുന്ന ലക്ഷണമില്ല.....മീറ്റ് കലങ്ങുന്ന ലക്ഷണവും ഇല്ല!!
ഇനീപ്പോ മീറ്റ് കലങ്ങിയില്ലേലും കുഴപ്പമില്ല..എന്റെ വയറൊന്നു കലങ്ങി ദഹിച്ചതും ദഹിക്കാത്തതും പുറത്ത് പോകാന്‍ എന്ത് വഴി?
ചെറായി കടപ്പുറത്ത് തൂറിയെങ്കിലും തന്റെ സാന്നിദ്ധ്യം അറിയിക്കുക തന്നെ എന്ന ദൃഢനിശ്ച്ചയം തൂറല്‍ കര്‍മ്മം പാതിവഴിയില്‍ ഉപേക്ഷിക്കാനും അച്ചായനെ അനുവദിക്കുന്നില്ല.....
അച്ചായന്‍ കടപ്പുറത്ത് കുന്തിച്ചിരുന്ന് കടലിലേക്ക് ഉറ്റു നോക്കി....തീവ്രവാദികള്‍ കയറിയ കപ്പലു വല്ലതും വരുന്നുണ്ടോ....ഹോ അവന്മാര്‍ വന്നെങ്കിലും ഈ മീറ്റൊന്ന് കലക്കിയെങ്കില്‍....
തൂറാന്‍ മുട്ടിയിട്ട് തൂറാന്‍ പറ്റാത്തവന്റെ അവസ്ഥ ആര്‍ക്കറിയാം എന്റെ ഈശ്വായേ!!
കിഴക്ക് വെള്ള കീറാന്‍ തുടങ്ങി..അച്ചായന്റെ വയറ്റില്‍ വെള്ളിടി പാഞ്ഞു....
ആരാലും കണ്ടാലോ..ഛായ്......അശ്രീകരം....
അച്ചായന് ബോധോദയമുണ്ടായി.....തൂറിയില്ലേലും കുഴപ്പമില്ല..ഇന്നൊരു ദിവസം തൂറിയില്ലാന്ന് വെച്ച് എന്ത് സംഭവിക്കാനാ....മാസങ്ങളായി ആ കര്‍മ്മം നിര്‍വ്വഹിച്ചിട്ട്..ഇന്നൊരു ദിവസവും അങ്ങനെ തന്നെ കഴിഞ്ഞാല്‍ എന്ത് കുഴപ്പം...
ഹാ..പരട്ടകള്‍ മീറ്റോ ഈറ്റോ എന്തോ നടത്തട്ടെ.....അച്ചായന് എല്ലാം തമാശയാ.....
കടപ്പുറത്ത് കുന്തിച്ചിരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ പ്രകൃതിയുടെ തമാശകള്‍ ആസ്വദിക്കാനുള്ള ഇരുപ്പ്, ആരും കണ്ടില്ലെങ്കില്‍ ശരിക്കും തൂറാനുള്ള ശ്രമം അത്രേ ഉള്ളൂ.....അച്ചായനെ അറിയാത്തവര്‍, അച്ചായന്റെ സ്വഭാവം മനസിലാക്കിയിട്ടില്ലാത്തവര്‍ ആരുണ്ടീ ബ്ലോഗറിലും വേര്‍ഡ്പ്രെസ്സിലും....കുഞ്ഞാടുകളേ..ഈശ്വാ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ....
ഹോ..എന്നാ പറയാനാ അതും ഇതും ഒക്കെ അച്ചായന്റെ ഓരോ തമാശകളല്ലിയോ!!
ഭക്ഷണം, മാജിക്, മിമിക്രി,ഭക്ഷണം, ഫോട്ടോ,മദ്യപാനം. ഇതൊന്നുമല്ല ബ്ലോഗ് മീറ്റ്.....അച്ചായന്റെ തൂറലാണ് മീറ്റ്..അത് തന്നെയാണ് ശരിക്കുള്ള ഈറ്റ്...
ഭക്ഷണം ധാന്യമണികളാവുമ്പോ ദഹിക്കാനിത്തിരി പ്രയാസമുണ്ടേ....കഷ്ടം....അച്ചായോ!!
ക്ഷമാപണം: ചെറായി മീറ്റിന് അനോണിയായി എത്തിയ ഒരു ബ്ലോഗറാണ് ഞാന്‍. അങ്ങനെ എത്താന്‍ കാരണം അവിടെ ചാവേര്‍, തീവ്രവാദി ആക്രമണം ഉണ്ടാവാം എന്ന് ഏതോ ബ്ലോഗില്‍ വായിച്ചതിനാലാണ്.
എന്നോട് ക്ഷമിക്കുക.....
ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.....

Wednesday, July 1, 2009
ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു....
ചിലരങ്ങനാ...ചില കാര്യങ്ങള്‍ കേള്‍ക്കുകേം കാണുകേം ചെയ്താല്‍ സഹിക്കുകേലാ...
കാലമാടന്‍ പാതാളത്തില്‍ നിന്നും ബൂലോകത്തേക്ക് കെട്ടിയെടുത്തില്ല....അതിനു മുന്‍പെ ദേ കിടക്കുന്നു സംഭവം...
ചെറായീലൊരു മീറ്റുണ്ടെന്ന് കേട്ടാ യമന്റെ കയ്യില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങി ബൂലോകത്ത് വന്നത്...
എല്ലാവരേയും കാണാമല്ലോ എന്ന നല്ല ഉദ്ദേശമെ ഈ വരത്തിനുണ്ടായിരുന്നുള്ളൂ...
എന്നാല്‍ ബൂലോകത്ത് പരതുന്നതിനിടയില്‍ ഇങ്ങനെ ഒരെണ്ണം കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ പേടിച്ച് പോയി.
ചെറായി മീറ്റ് അനധികൃതമായ കൂടിച്ചേരലാണെന്ന് ടിയാന്‍ പറഞ്ഞു കണ്ടു...
എന്റമ്മോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറായി കടപ്പുറത്ത് ബ്ലോഗര്‍മാര്‍ സംഘം ചേരുന്നത് നിയമവിരുദ്ധമാണെന്ന് തിട്ടൂരം ഇറക്കിയോ?
തീര്‍ന്നില്ല അങ്ങനെ കൂടിയാല്‍ തന്നെ അതിനെ ബ്ലോഗ് മീറ്റെന്ന് വിളിക്കാന്‍ പാടില്ലത്രേ...
അയ്യോ പിന്നെന്ത് വിളിക്കും....
ബ്ലോഗിലെ ലോ ആന്‍ഡ് ഓര്‍ഡറിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ആളിനു ഇതൊക്കെ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ പറ്റില്ലാ. കുറച്ച് ആളുകള്‍, ഇതേ വരെ തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ട് സൌഹൃദം ഊട്ടിയുറപ്പിക്കാന്‍ നോക്കുമ്പോള്‍ ഖിന്നനാവുന്ന ദോഷൈകദൃക്കിന് നമോവാകം...
എന്തൊക്കെയാ ടിയാന്റെ സംശയങ്ങള്‍.....കേരള സംസ്ഥാന ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലിസിനു പോലും തോന്നാത്ത സംശയങ്ങളാണ് പഹയന് ഉള്ളത്....തോന്നും തോന്നും പഹയന്‍ ആര് മലയാള ബ്ലോഗിനു ഒരുപാട്(എന്തോരം) സംഭാവനകള്‍ ചെയ്ത ആളല്ലയോ!!
ചതുരത്തില്‍ എന്തോ ഒരു കുന്ത്രാണ്ടം ഒണ്ടാക്കി ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബ്ലോഗ് മീറ്റിനു ആധികാരികത ഉണ്ടാവില്ലാ എന്നാണ് പഹയന്റെ കണ്ടെത്തല്‍....ഹഹഹഹഹ ആധികാരികതയോ അതെന്തോര് ചാമാനം...
മീറ്റിനു ആധികാരികത വേണം എന്ന പഹയന്റെ അഭിപ്രായം അങ്ങ് പരുമല പള്ളീല്‍ പറയരുതോ?
ഹാ കഴിഞ്ഞില്ല പുള്ളീടെ സംശയങ്ങള്‍....മീറ്റിന്റെ കാര്യപരിപാടിയും അറിയണമത്രേ...ഇയാളാര് കൊച്ചീ രാജാവിന്റെ വകേലെ...... ആണോ ? ഭീഷണിയും ഉണ്ട്, കാര്യപരിപാടി വെളിപ്പെടുത്താതെ സംഘാടകര്‍ക്ക് ഒരു തരി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലത്രെ! അങ്ങനെ മുന്നോട്ട് പോയാല്‍ പഹയന്‍ പിടിച്ച് ഊഊഊഊ....ഉജ്ജ്വലമാക്കികളയും....കാരണം ബ്ലോഗര്‍മാരെ വഴിതെറ്റിക്കാന്‍ ടിയാന്‍ സമ്മതിക്കില്ലത്രെ! പോരെ..ഹോ...ബ്ലോഗര്‍മാരുടെ ചാരിത്ര്യം കാക്കാന്‍ ഇതാ വരുന്നു ബ്ലോഗര്‍മാരുടെ ചാരിത്ര്യ സംരക്ഷകന്‍....
പഹയന്റെ ഓരോ സംസയങ്ങളേ.....ബ്ലോഗര്‍മാര്‍ കൂടിയാല്‍ അത് ബ്ലോഗ് മീറ്റ് എന്ന് സമ്മതിക്കാം പോലും, നാലു ബ്ലോഗര്‍മാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയാല്‍ അത് ബ്ലോഗ് വധമാകുമോ എന്നാ സംസയം....പ്രിയരെ ചിരിക്കല്ലെ ......മലയാള ഭാഷക്ക് ടിയാന്‍ കുറച്ച് പദങ്ങള്‍ സംഭാവന നല്‍കി എന്ന് കരുതിയാല്‍ മതി...
ബ്ലോഗര്‍മാര്‍ കൊലപാതകം ചെയ്താല്‍- ബ്ലോഗ് വധം
ബ്ലോഗര്‍മാര്‍ ഒരുമിച്ച് ഉണ്ടാല്‍- ബ്ലോഗ് ഉണ്ണല്‍
ബ്ലോഗര്‍മാര്‍ ഒരുമിച്ച് തൂറിയാല്‍- ബ്ലോഗ് തൂറല്‍
അങ്ങനെ നീണ്ട് നീണ്ട് ഒരു ബ്ലോഗ് നിഘണ്ടു തന്നെ അണ്ണന്റെ അജണ്ടയില്‍ ഉണ്ട്..ദേ അത് പിന്നെ അണ്ണന്‍ പോസ്റ്റാക്കും..ഡോണ്ട് വറീീീീ....
അണ്ണന്റെ വെറളി അവിടം കൊണ്ട് തീരുന്നില്ല....മീറ്റില്‍ പങ്കെടുക്കുന്ന സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിതത്വമാണ് അണ്ണന് പിന്നീടുള്ള വയറിളക്കത്തിനു കാരണമായിരിക്കുന്നത്. അവിടേയും ആര്‍ക്കാണ് ഉത്തരവാദിത്വം എന്ന ശോദ്യം ഊണിലും ഉറക്കത്തിലും ഉരുവിട്ട് അണ്ണന്‍ ഖിന്നനാവുന്നു...ഹാലേലൂയാ..പ്രൈസ് ദ ലോര്‍ഡ്....അണ്ണന്റെ ഓരോ കാര്യങ്ങളേ.......സ്ത്രീകളിലും കുട്ടികളിലും അണ്ണന് പ്രത്യേക ശ്രദ്ധയുണ്ട്..എന്റമ്മച്ചിയേ....
അടുത്ത് ദേ വരുന്നു അണ്ണന്റെ പോലിസ് മുറ....ചെറായിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍..പോലിസ് വന്നാല്‍ ആര് സമാധാനം പറയും....അയ്യോ നേരാണല്ലാ...അണ്ണാ..നിങ്ങള് പുലി തന്നേണ്ണാ....അണ്ണന്‍ പറഞ്ഞത് നേരാ..പോലിസു വരുമോ അണ്ണാ...എങ്കില്‍ ഞാന്‍ ആ ഭാഗത്തേക്കേ പോകുന്നില്ല..പോരെ അണ്ണാ..
രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന - അണ്ണാ ഇതൊക്കെ ആളെ പേടിപ്പിക്കാന്‍ അണ്ണന്‍ കരുതികൂട്ടി വച്ചിരിക്കുന്ന ഉണ്ടകളാണോ അണ്ണാ....തീവ്രവാദികള്‍ നുഴഞ്ഞു കയറും എന്ന് അണ്ണന് ഇന്‍ലന്‍ഡ് റിപ്പോര്‍ട്ട് വല്ലതും കിട്ടിയോ എന്ന കാര്യം അറിയില്ല, കിട്ടാതെ അണ്ണനെപോലൊരു ഭ്ലോഗര്‍ അത് പറയില്ലല്ലോ..ഇല്ലേ ഏത്?
“ഇത്തരം ഒരു ബ്ളോഗര്‍ പാര്‍ട്ടിയില്‍ ഓരോരുത്തരുടെയും സുരക്ഷിതത്വവും ഉത്തരവാദിത്വവും അവരവരുടെ കയ്യില്‍ തന്നെയായിരിക്കുമെന്നതിനാല്‍ പെട്ടെന്ന് ഓഫ്ലൈനാകുന്നതുപോലെ എളുപ്പത്തിലായിരിക്കില്ല കാര്യങ്ങള്‍ എന്ന് എല്ലാവരും ഓര്‍മിക്കുക.“- അതെന്തിരണ്ണാ...ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന വല്ലോം ആണോ?
അണ്ണാ....ഇത്രയും മതിയോ അണ്ണാ മീറ്റ് പൊളിക്കാന്‍...കഷ്ടം...
അപ്പോള്‍ ഞാന്‍ നിക്കണോ പോണോ..?

Monday, June 29, 2009
കാലമാടന്‍ വരുന്നൂ....
കാക്കത്തൊള്ളായിരം ബ്ലോഗുകള്‍ക്കിടയില്‍.......
ഈ കാലമാടനും ഒരു ബ്ലോഗുമായി വരുന്നു......
പാതാളത്തില്‍ നിന്നും ചില കണ്ടീഷനുകള്‍ക്ക് വഴങ്ങിയാണ് കാലമാടന്‍ ബൂലോകത്തേക്ക് വരുന്നത്....
അംഗീകരിച്ച്....ആശീര്‍വദിച്ച്.....നടയടച്ച് പിണ്ടം വച്ച് തിരികെ പാതാളത്തിലേക്ക് എത്തിക്കൂ....

Subscribe to:
Posts (Atom)