Sunday, August 16, 2009

വെറുതെ ഒരു ഭാര്യ

സ്ത്രീയെ.....നിന്റെ നാളുകൾ എണ്ണപ്പെട്ടു!!

പുരുഷന്മാരെ സടകുടഞ്ഞ് എണീൽ‌പ്പിച്ച് ഭാര്യയെ എങ്ങനെ വരുതിയിൽ നിർത്താമെന്ന് സമർത്ഥിക്കുന്ന ലേഖനം ഇവിടെ വായിക്കാം....!!

കുടുംബത്തിന്റെ കെട്ടുറപ്പിനും ഭദ്രതയ്ക്കും ഭാര്യ എന്ന സ്ത്രീ അനുഷ്ടിക്കേണ്ട നയപരമായ കാര്യങ്ങൾ ഭംഗിയായി വിവരിച്ചിരിക്കുന്നു ലേഖനത്തിൽ.

ധൂമപാനം, സോമപാനം, പെണ്ണുപിടി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച ഭർത്താവുള്ള സ്ത്രീകൾ പാലിക്കേണ്ട സാമാന്യ മര്യാദകളും ശുശ്രൂഷാ രീതികളും എടുത്ത് പറയേണ്ടത് തന്നെ!!

ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾ പൂർണ്ണമായും ഭാര്യ നിറവേറ്റി കൊടുക്കണം, ഇല്ലേൽ പുള്ളി കാമകലയിൽ വൈദഗ്ദ്യമുള്ള സെറ്റപ്പുകൾ തേടി മതിലുചാടാനുള്ള സാധ്യത വർദ്ധിക്കും!!

ഭാര്യയുടെ ചൂരും സുഖവും തൃപ്തി നൽകാതെ വരുമ്പോഴാണത്രെ പുരുഷ കേസരികൾ കന്നാമൂട് കുഞ്ഞിയേയും ആതിരപ്പള്ളി വത്സലയേയും കാപ്പിക്കാട്ട് മേരി തുടങ്ങിയ സകലകലാ വല്ലഭകളെയും തിരക്കി രാത്രീഞ്ചരന്മാരാവുന്നത്!!

ലേഖകന്റെ കണ്ടെത്തൽ ശരിയാണെന്ന് തോന്നുന്നു, ലോകസുന്ദരിയുടെ ഭർത്താവിന്റെ നോട്ടം പലപ്പോഴും കുനിഞ്ഞ് മുറ്റമടിക്കുന്ന വേലക്കാരിയിൽ പതിയാൻ കാരണം ഇതൊക്കെ തന്നെയായിരിക്കാം...:):):)

ഭാര്യയെന്ന സ്ത്രീയുടെ പെരുമാറ്റങ്ങൾ എങ്ങനെയായിരിക്കണം എന്ന് അക്കമിട്ട് പറയുന്ന പ്രസ്തുത ലേഖനത്തിൽ ഭർത്താവിന്റെ ഭാര്യയോടുള്ള സമീപനം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി പറഞ്ഞു കാണുന്നില്ല.

കടമകൾ ഭാര്യക്ക് മാത്രം, ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും അവൾ മാത്രം എന്ന തരത്തിൽ ഏകപക്ഷീയമായ കാഴ്ച്ചപ്പാടുകൾ ലേഖനത്തിൽ ഉടനീളമുണ്ട്.


അനുബന്ധം: ലേഖനം വായിച്ച് വട്ടായ ഒരു ഭർത്താവിനു ഡോക്ടർ വിധിച്ച മരുന്ന് - ‘വെറുതെ ഒരു ഭാര്യ‘ ദിവസം മൂന്ന് നേരം വച്ച് ഒരാഴ്ച്ച കാണുക!!!!

Saturday, August 1, 2009

മയ്യിത്തായി


ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ മയ്യിത്തായി.

“ നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവും ഭൂമിയില്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നതുമായ സന്ദര്‍ഭം ഓര്‍ക്കുക. ആളുകകള്‍ റാഞ്ചിക്കൊണ്ട് പോകുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. അങ്ങനെ അവന്‍ നിങ്ങള്‍ക്ക് (മദീനയില്‍) അഭയം നല്‍കി. തന്റെ സഹാ‍യം കൊണ്ട് നിങ്ങളെ ബലപ്പെടുത്തി. നല്ല സാധനങ്ങള്‍ നിങ്ങള്‍ക്ക് ആഹാരമായിത്തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയാണ്(ഇതെല്ലാം ചെയ്തത്).”


പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക് ആദരാഞ്ജലികള്‍.....