Thursday, July 30, 2009

ദേ ബാര്‍ളിക്ക് വീണ്ടും തൂറാന്‍ മുട്ടുന്നു!!!

പാലാക്കാരന്‍ അച്ചായനു തൂറാന്‍ മുട്ടിയാല്‍ പിന്നെ ജനിച്ചിട്ട് ഇത്ര നാളും തൂറാത്തവന്റെ ആക്രാന്തമാണോ എന്റെ ഈശ്വായേ?
ഈയിടെ അച്ചായന് തൂറാന്‍ മുട്ടിയിട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ നേരങ്ങട്ട് വെച്ച് പിടിച്ചു, എവിടേക്കാ..ചെറായി കടപ്പുറത്തേക്ക്.....
കഷ്ടം എന്റെ മിശിഹായേ...നേരം പരപരാ വെളുക്കും മുന്നെ ഇത്തിരി തൂറാമെന്ന് കരുതി അച്ചായന്‍ മുക്കിയും മുരണ്ടും ആവത് കിണഞ്ഞ് പരിശ്രമിച്ചിട്ടും അതുണ്ടോ പോരുന്നു വഴിയേ?
നേരം വെളുത്താല്‍ ബൂലോകര്‍ കൂടും..പിന്നെ മീറ്റും നടക്കും...അതിനും മുന്നെ തീവ്രവാദികളുടേയോ ചാവേറുകളുടേയോ കയ്യില്‍ പെടാതെ ഒന്നു തൂറാന്‍ കഴിയണേ ഈശ്വായേ..അച്ചായന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു...
ദഹനക്കേടുള്ളവന്റെ പ്രാര്‍ത്ഥന ആര് കേള്‍ക്കാന്‍.....
വല്ല ഒലക്കേടെ മൂടും കഴിച്ചേച്ച് അത് പായസം പോലെ ദഹിച്ച് ഗുദാമിലൂടെ പോരണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ ഈശ്വാക്ക് എന്ത് ചെയ്യാന്‍ കഴിയും എന്റെ ഈശ്വായേ?
അച്ചായന്‍ മാനത്തേക്ക് നോക്കി...മഴപെയ്യുന്ന ലക്ഷണമില്ല.....മീറ്റ് കലങ്ങുന്ന ലക്ഷണവും ഇല്ല!!
ഇനീപ്പോ മീറ്റ് കലങ്ങിയില്ലേലും കുഴപ്പമില്ല..എന്റെ വയറൊന്നു കലങ്ങി ദഹിച്ചതും ദഹിക്കാത്തതും പുറത്ത് പോകാന്‍ എന്ത് വഴി?
ചെറായി കടപ്പുറത്ത് തൂറിയെങ്കിലും തന്റെ സാന്നിദ്ധ്യം അറിയിക്കുക തന്നെ എന്ന ദൃഢനിശ്ച്ചയം തൂറല്‍ കര്‍മ്മം പാതിവഴിയില്‍ ഉപേക്ഷിക്കാനും അച്ചായനെ അനുവദിക്കുന്നില്ല.....
അച്ചായന്‍ കടപ്പുറത്ത് കുന്തിച്ചിരുന്ന് കടലിലേക്ക് ഉറ്റു നോക്കി....തീവ്രവാദികള്‍ കയറിയ കപ്പലു വല്ലതും വരുന്നുണ്ടോ....ഹോ അവന്മാര്‍ വന്നെങ്കിലും ഈ മീറ്റൊന്ന് കലക്കിയെങ്കില്‍....
തൂറാന്‍ മുട്ടിയിട്ട് തൂറാന്‍ പറ്റാത്തവന്റെ അവസ്ഥ ആര്‍ക്കറിയാം എന്റെ ഈശ്വായേ!!

കിഴക്ക് വെള്ള കീറാന്‍ തുടങ്ങി..അച്ചായന്റെ വയറ്റില്‍ വെള്ളിടി പാഞ്ഞു....

ആരാലും കണ്ടാലോ..ഛായ്......അശ്രീകരം....
അച്ചായന് ബോധോദയമുണ്ടായി.....തൂറിയില്ലേലും കുഴപ്പമില്ല..ഇന്നൊരു ദിവസം തൂറിയില്ലാന്ന് വെച്ച് എന്ത് സംഭവിക്കാനാ....മാസങ്ങളായി ആ കര്‍മ്മം നിര്‍വ്വഹിച്ചിട്ട്..ഇന്നൊരു ദിവസവും അങ്ങനെ തന്നെ കഴിഞ്ഞാല്‍ എന്ത് കുഴപ്പം...

ഹാ..പരട്ടകള്‍ മീറ്റോ ഈറ്റോ എന്തോ നടത്തട്ടെ.....അച്ചായന് എല്ലാം തമാശയാ.....

കടപ്പുറത്ത് കുന്തിച്ചിരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ പ്രകൃതിയുടെ തമാശകള്‍ ആസ്വദിക്കാനുള്ള ഇരുപ്പ്, ആരും കണ്ടില്ലെങ്കില്‍ ശരിക്കും തൂറാനുള്ള ശ്രമം അത്രേ ഉള്ളൂ.....അച്ചായനെ അറിയാത്തവര്‍, അച്ചായന്റെ സ്വഭാവം മനസിലാക്കിയിട്ടില്ലാത്തവര്‍ ആരുണ്ടീ ബ്ലോഗറിലും വേര്‍ഡ്പ്രെസ്സിലും....കുഞ്ഞാടുകളേ..ഈശ്വാ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ....
ഹോ..എന്നാ പറയാനാ അതും ഇതും ഒക്കെ അച്ചായന്റെ ഓരോ തമാശകളല്ലിയോ!!

ഭക്ഷണം, മാജിക്, മിമിക്രി,ഭക്ഷണം, ഫോട്ടോ,മദ്യപാനം. ഇതൊന്നുമല്ല ബ്ലോഗ് മീറ്റ്.....അച്ചായന്റെ തൂറലാണ് മീറ്റ്..അത് തന്നെയാണ് ശരിക്കുള്ള ഈറ്റ്...

ഭക്ഷണം ധാന്യമണികളാവുമ്പോ ദഹിക്കാനിത്തിരി പ്രയാസമുണ്ടേ....കഷ്ടം....അച്ചായോ!!

ക്ഷമാപണം: ചെറായി മീറ്റിന് അനോണിയായി എത്തിയ ഒരു ബ്ലോഗറാണ് ഞാന്‍. അങ്ങനെ എത്താന്‍ കാരണം അവിടെ ചാവേര്‍, തീവ്രവാദി ആക്രമണം ഉണ്ടാവാം എന്ന് ഏതോ ബ്ലോഗില്‍ വായിച്ചതിനാലാണ്.

എന്നോട് ക്ഷമിക്കുക.....

ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.....

Wednesday, July 1, 2009

ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു....

ചിലരങ്ങനാ...ചില കാര്യങ്ങള്‍ കേള്‍ക്കുകേം കാണുകേം ചെയ്താല്‍ സഹിക്കുകേലാ...

കാലമാടന്‍ പാതാളത്തില്‍ നിന്നും ബൂലോകത്തേക്ക് കെട്ടിയെടുത്തില്ല....അതിനു മുന്‍പെ ദേ കിടക്കുന്നു സംഭവം...

ചെറായീലൊരു മീറ്റുണ്ടെന്ന് കേട്ടാ യമന്റെ കയ്യില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങി ബൂലോകത്ത് വന്നത്...
എല്ലാവരേയും കാണാമല്ലോ എന്ന നല്ല ഉദ്ദേശമെ ഈ വരത്തിനുണ്ടായിരുന്നുള്ളൂ...

എന്നാല്‍ ബൂലോകത്ത് പരതുന്നതിനിടയില്‍ ഇങ്ങനെ ഒരെണ്ണം കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ പേടിച്ച് പോയി.

ചെറായി മീറ്റ് അനധികൃതമായ കൂടിച്ചേരലാണെന്ന് ടിയാന്‍ പറഞ്ഞു കണ്ടു...
എന്റമ്മോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറായി കടപ്പുറത്ത് ബ്ലോഗര്‍മാര്‍ സംഘം ചേരുന്നത് നിയമവിരുദ്ധമാണെന്ന് തിട്ടൂരം ഇറക്കിയോ?
തീര്‍ന്നില്ല അങ്ങനെ കൂടിയാല്‍ തന്നെ അതിനെ ബ്ലോഗ് മീറ്റെന്ന് വിളിക്കാന്‍ പാടില്ലത്രേ...
അയ്യോ പിന്നെന്ത് വിളിക്കും....
ബ്ലോഗിലെ ലോ ആന്‍ഡ് ഓര്‍ഡറിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ആളിനു ഇതൊക്കെ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ പറ്റില്ലാ. കുറച്ച് ആളുകള്‍, ഇതേ വരെ തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ട് സൌഹൃദം ഊട്ടിയുറപ്പിക്കാന്‍ നോക്കുമ്പോള്‍ ഖിന്നനാവുന്ന ദോഷൈകദൃക്കിന് നമോവാകം...

എന്തൊക്കെയാ ടിയാന്റെ സംശയങ്ങള്‍.....കേരള സംസ്ഥാന ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലിസിനു പോലും തോന്നാത്ത സംശയങ്ങളാണ് പഹയന് ഉള്ളത്....തോന്നും തോന്നും പഹയന്‍ ആര് മലയാള ബ്ലോഗിനു ഒരുപാട്(എന്തോരം) സംഭാവനകള്‍ ചെയ്ത ആളല്ലയോ!!
ചതുരത്തില്‍ എന്തോ ഒരു കുന്ത്രാണ്ടം ഒണ്ടാക്കി ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബ്ലോഗ് മീറ്റിനു ആധികാരികത ഉണ്ടാവില്ലാ എന്നാണ് പഹയന്റെ കണ്ടെത്തല്‍....ഹഹഹഹഹ ആധികാരികതയോ അതെന്തോര് ചാമാനം...
മീറ്റിനു ആധികാരികത വേണം എന്ന പഹയന്റെ അഭിപ്രായം അങ്ങ് പരുമല പള്ളീല്‍ പറയരുതോ?

ഹാ കഴിഞ്ഞില്ല പുള്ളീടെ സംശയങ്ങള്‍....മീറ്റിന്റെ കാര്യപരിപാടിയും അറിയണമത്രേ...ഇയാളാര് കൊച്ചീ രാജാവിന്റെ വകേലെ...... ആണോ ? ഭീഷണിയും ഉണ്ട്, കാര്യപരിപാടി വെളിപ്പെടുത്താതെ സംഘാടകര്‍ക്ക് ഒരു തരി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലത്രെ! അങ്ങനെ മുന്നോട്ട് പോയാല്‍ പഹയന്‍ പിടിച്ച് ഊഊഊഊ....ഉജ്ജ്വലമാക്കികളയും....കാരണം ബ്ലോഗര്‍മാരെ വഴിതെറ്റിക്കാന്‍ ടിയാന്‍ സമ്മതിക്കില്ലത്രെ! പോരെ..ഹോ...ബ്ലോഗര്‍മാരുടെ ചാരിത്ര്യം കാക്കാന്‍ ഇതാ വരുന്നു ബ്ലോഗര്‍മാരുടെ ചാരിത്ര്യ സംരക്ഷകന്‍....

പഹയന്റെ ഓരോ സംസയങ്ങളേ.....ബ്ലോഗര്‍മാര്‍ കൂടിയാല്‍ അത് ബ്ലോഗ് മീറ്റ് എന്ന് സമ്മതിക്കാം പോലും, നാലു ബ്ലോഗര്‍മാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയാല്‍ അത് ബ്ലോഗ് വധമാകുമോ എന്നാ സംസയം....പ്രിയരെ ചിരിക്കല്ലെ ......മലയാള ഭാഷക്ക് ടിയാന്‍ കുറച്ച് പദങ്ങള്‍ സംഭാവന നല്‍കി എന്ന് കരുതിയാല്‍ മതി...

ബ്ലോഗര്‍മാര്‍ കൊലപാതകം ചെയ്താല്‍- ബ്ലോഗ് വധം
ബ്ലോഗര്‍മാര്‍ ഒരുമിച്ച് ഉണ്ടാല്‍- ബ്ലോഗ് ഉണ്ണല്‍
ബ്ലോഗര്‍മാര്‍ ഒരുമിച്ച് തൂറിയാല്‍- ബ്ലോഗ് തൂറല്‍
അങ്ങനെ നീണ്ട് നീണ്ട് ഒരു ബ്ലോഗ് നിഘണ്ടു തന്നെ അണ്ണന്റെ അജണ്ടയില്‍ ഉണ്ട്..ദേ അത് പിന്നെ അണ്ണന്‍ പോസ്റ്റാക്കും..ഡോണ്ട് വറീ‍ീ‍ീ‍ീ....

അണ്ണന്റെ വെറളി അവിടം കൊണ്ട് തീരുന്നില്ല....മീറ്റില്‍ പങ്കെടുക്കുന്ന സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിതത്വമാണ് അണ്ണന് പിന്നീടുള്ള വയറിളക്കത്തിനു കാരണമായിരിക്കുന്നത്. അവിടേയും ആര്‍ക്കാണ് ഉത്തരവാദിത്വം എന്ന ശോദ്യം ഊണിലും ഉറക്കത്തിലും ഉരുവിട്ട് അണ്ണന്‍ ഖിന്നനാവുന്നു...ഹാലേലൂയാ..പ്രൈസ് ദ ലോര്‍ഡ്....അണ്ണന്റെ ഓരോ കാര്യങ്ങളേ.......സ്ത്രീകളിലും കുട്ടികളിലും അണ്ണന് പ്രത്യേക ശ്രദ്ധയുണ്ട്..എന്റമ്മച്ചിയേ....

അടുത്ത് ദേ വരുന്നു അണ്ണന്റെ പോലിസ് മുറ....ചെറായിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍..പോലിസ് വന്നാല്‍ ആര് സമാധാനം പറയും....അയ്യോ നേരാണല്ലാ...അണ്ണാ‍..നിങ്ങള് പുലി തന്നേണ്ണാ....അണ്ണന്‍ പറഞ്ഞത് നേരാ..പോലിസു വരുമോ അണ്ണാ...എങ്കില്‍ ഞാന്‍ ആ ഭാഗത്തേക്കേ പോകുന്നില്ല..പോരെ അണ്ണാ..

രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന - അണ്ണാ ഇതൊക്കെ ആളെ പേടിപ്പിക്കാന്‍ അണ്ണന്‍ കരുതികൂട്ടി വച്ചിരിക്കുന്ന ഉണ്ടകളാണോ അണ്ണാ....തീവ്രവാദികള്‍ നുഴഞ്ഞു കയറും എന്ന് അണ്ണന് ഇന്‍ലന്‍ഡ് റിപ്പോര്‍ട്ട് വല്ലതും കിട്ടിയോ എന്ന കാര്യം അറിയില്ല, കിട്ടാതെ അണ്ണനെപോലൊരു ഭ്ലോഗര്‍ അത് പറയില്ലല്ലോ..ഇല്ലേ ഏത്?

“ഇത്തരം ഒരു ബ്ളോഗര്‍ പാര്‍ട്ടിയില്‍ ഓരോരുത്തരുടെയും സുരക്ഷിതത്വവും ഉത്തരവാദിത്വവും അവരവരുടെ കയ്യില്‍ തന്നെയായിരിക്കുമെന്നതിനാല്‍ പെട്ടെന്ന് ഓഫ്ലൈനാകുന്നതുപോലെ എളുപ്പത്തിലായിരിക്കില്ല കാര്യങ്ങള്‍ എന്ന് എല്ലാവരും ഓര്‍മിക്കുക.“- അതെന്തിരണ്ണാ...ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന വല്ലോം ആണോ?

അണ്ണാ....ഇത്രയും മതിയോ അണ്ണാ മീറ്റ് പൊളിക്കാന്‍...കഷ്ടം...


അപ്പോള്‍ ഞാന്‍ നിക്കണോ പോണോ..?