
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മയ്യിത്തായി.
“ നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവും ഭൂമിയില്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നതുമായ സന്ദര്‍ഭം ഓര്‍ക്കുക. ആളുകകള്‍ റാഞ്ചിക്കൊണ്ട് പോകുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. അങ്ങനെ അവന്‍ നിങ്ങള്‍ക്ക് (മദീനയില്‍) അഭയം നല്‍കി. തന്റെ സഹായം കൊണ്ട് നിങ്ങളെ ബലപ്പെടുത്തി. നല്ല സാധനങ്ങള്‍ നിങ്ങള്‍ക്ക് ആഹാരമായിത്തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയാണ്(ഇതെല്ലാം ചെയ്തത്).”
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികള്‍.....
2 comments:
മരിച്ചു എന്ന് പറഞ്ഞാൽ
മതിയായിരുന്നു.
രണ്ടും അർത്ഥം ഒന്നാണെങ്കിലും.
ഗുരുജി,
അര്‍ത്ഥം ഒന്നു തന്നെയാണെങ്കിലും ഓരോ സമുദായത്തിനും ആചാരങ്ങള്‍ക്ക് അനുസൃതമായ ചില പ്രത്യേക വാക്കുകള്‍ ഉണ്ട്. പാണക്കാട് തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തില്‍ മരണപ്പെട്ടു എന്നതിന് മയ്യിത്തായി എന്നല്ലെ പറയൂ. മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു എന്നവര്‍ പറയാറില്ല, മയ്യിത്ത് നമസ്കാരം എന്നേ പറയൂ. അവരെ സംബന്ധിച്ചിടത്തോളം മൃതദേഹത്തെ സംസ്കരിക്കാറില്ല ഖബറടക്കുകയാണ് പതിവ്....
Post a Comment