
ബൂലോകത്തെ എല്ലാ പ്രജകൾക്കും
വാമനദിനാശംസകൾ......
കോവണം അഴിച്ച് വിറ്റിട്ടായാലും എന്റെ ദിനം നിങ്ങൾ ആഘോഷിക്കണം......
ആഘോഷങ്ങൾ പൊടിപൊടിക്കട്ടെ......
ആദിയിലും അന്തത്തിലും ഞാനുണ്ട്....
മാവേലി എനിക്കൊരു പ്രശ്നമില്ല....
എവനെയൊക്കെ എങ്ങനെ ഒതുക്കാമെന്ന് എനിക്ക് നല്ലോണം അറിയാം....
പ്രിയപ്പെട്ടവരെ എന്റെ ഒരു പൊത്തോം ഈ ഓണക്കാലത്ത് പ്രീപബ്ലിക്കേഷനിൽ ചുമ്മാ കൊടുക്കുന്നുണ്ട്...
വാങ്ങി വായിപ്പിൻ.....എന്റെ കിണ്ണാന്തരങ്ങൾ.....
വായിച്ച് ആർമ്മാദിക്കിൻ.....
ചോദിച്ച് വാങ്ങിപ്പീൻ..പൊത്തോത്തിന്റെ പേര് ഭഗം വിത് ഗീത....എന്തോന്ന് അദന്നെ ഭഗവത്ഗീത....
അതിലുള്ളത് മുഴുവൻ ഞാൻ പറഞ്ഞതാ....ഞാൻ പറയാത്തതായി അതിൽ ഒന്നും ഇല്ല....
കള്ളത്തിലും ചതിയിലും വീഴല്ല്..അനുകരണങ്ങളിൽ വ്രീളാഹൃദയരാകരുതേ...
അപ്പോ എല്ലാവർക്കും എന്റെ സ്വന്തം ദിനാശംസകൾ.....
കണ്ടാ..കണ്ടാ...എന്റെ പടം തന്നത് ഗൂഗിളാ...